ക്രൂശും വഹിച്ചാക്കുന്നിന്‍ മീതെ പോകുവതാരോ
ക്ലേശം സഹിച്ചോരഗതിയെ പോലെ ചാകുവതാരോ
സര്‍വ്വേശ്വരനേക സുതനോ സല് ദൂത വന്ദിതനൊ?
സുരലോകെ നിന്നും നമ്മെ തേടി വന്ന സ് നേഹിതനോ?
എന്‍ ആധിയകറ്റാന്‍ തനിയെ ക്രൂശെടുത്ത ദേവസുതാ
പിന്നാലെ ഞാനെന്‍ ക്രൂശുമെടുത്തു വരുന്നിതാ കൃപ താ
നീ വാക്കാല്‍ ചെയ്തോരുലകില്‍ നിന് കൈ രചിച്ചോര്ക്കരികില്
നീ വന്ന നേരം ബഹുമതിയായവര്‍ തന്നത് കുരിശോ?
എന്‍ ജീവിത കാലം മുഴുവന്‍ നിന് സ് നേഹ മാധുര്യം
പാടിപ്പുകഴ്ത്താന്‍ നാഥാ തരിക നാവിനു ചാതുര്യം
രചന: എം. ഇ. ചെറിയാന്
ആലാപനം: ജിജി സാം