നിനക്കു വേണ്ടി ഞാന്‍ ധരയിലെന്തു വേണമോ
എനിക്ക് വേറില്ലാശ ഒന്നെന്നേശു മാത്രമെ
എവിടെപ്പോയി ഞാന്‍ അവനായ് ജീവന് വയ്ക്കണം
അവിടെത്തന്നെ പോവാന്‍ എനിക്കു മനസ് നല്‍കണേ
ദുരിത ക്ലേശമോ വിവിധ പീഡ പേടിയോ
വരികിലെന്നരികിലേശു കരുണ സമുദ്രമേ
തരുന്ന ദൂതുകള്‍ ആര്‍ക്കും ധൈര്യമോതിടാം
വരുന്നതെന്തും വരട്ടെന്നല്ലാതെനിക്ക് പാടില്ല
കുരിശില്‍ തൂങ്ങിയോന്‍ വരുന്നു രാജ രാജനായ്
ധരയിലവനു 'ചിയര്‍ ' വിളിപ്പാനുള്ളം കൊതിക്കുന്നു
മഹത്വമുള്ളവന് പണ്ടു കഴുതമേല്‍ തന്റെ
സെഹിയോന്‍ നാരിക്കരികിലണഞ്ഞ കാലം വന്നിടും
ലോക രാജ്യങ്ങള്‍ ആകെയിളകി മാറിടും
ലോകമെങ്ങും യേശുവെന്ന നാമമായിടും
സിംഹതുല്യരായ് ഭൂവില്‍ ഭരണം ചെയ്യുവോര്‍
സിംഹരാജനേശു മുന്പില് അഭയം വീണിടും
കാട്ടില്‍ കരടി പോള്‍ നാട്ടില്‍ ക്രൌര്യം ചെയ്യുവോര്‍
പെട്ടെന്നേശു വാനില്‍ വരുമ്പോള്‍ അലറിയോടിടും
പുലിക്കു തുല്യരായ് ഉലകില് കലഹം ചെയ്തവര്‍
അലിവു കാണാതീശന് മുന്പില് കലങ്ങി മറിഞ്ഞിടും
ഇരുമ്പു പല്ലു കൊണ്ടുലകം ചവച്ചു പൊടിച്ചവര്‍
വരുന്ന ദുരിതമറിഞ്ഞു വേഗം ധരയില്‍ പതിചിടും
യേശു വരുന്നിഹെ തന്റെ രാജ്യം സ്ഥാപിപ്പാന്
നാശമില്ലാ രാജ്യമതിലെ രാജനും താനേ
ജാതി ഭേദമോ ഇല്ലവിടാരിലും തന്നെ
ജാതിഭേദമൊക്കെ യേശു നീക്കും സ് നേഹത്താല്‍
വരുന്ന രാജ്യത്തില്‍ യുദ്ധ സൈന്യമില്ലതാല്
വരുന്ന രാജ്യ വാസികള്‍ക്ക് ഭരണം സ് നേഹമേ
വാള് കുന്തങ്ങള്‍ അവിടെ ഉഴവിനേകുന്ന
കൊഴുക്കളായി തീര്ക്കുമാരും സ് നേഹ മിത്രരായ്
ദുഷ്ട ജന്തുക്കള്‍ പോലും സത്വ ബുദ്ധികള്‍
ദിഷ്ട സിംഹം കാള പോലെ പുല്ലു തിന്നിടും
ദേശം ദേശമായ് യേശു ഭരണം ചെയ്യുമ്പോള്‍
മോശക്കാരനിവിടെ കണ്ടു കൂടെ വാണിടും
രചന: സാധു കൊച്ചു കുഞ്ഞുപദേശി
എനിക്ക് വേറില്ലാശ ഒന്നെന്നേശു മാത്രമെ
എവിടെപ്പോയി ഞാന്‍ അവനായ് ജീവന് വയ്ക്കണം
അവിടെത്തന്നെ പോവാന്‍ എനിക്കു മനസ് നല്‍കണേ
ദുരിത ക്ലേശമോ വിവിധ പീഡ പേടിയോ
വരികിലെന്നരികിലേശു കരുണ സമുദ്രമേ
തരുന്ന ദൂതുകള്‍ ആര്‍ക്കും ധൈര്യമോതിടാം
വരുന്നതെന്തും വരട്ടെന്നല്ലാതെനിക്ക് പാടില്ല
കുരിശില്‍ തൂങ്ങിയോന്‍ വരുന്നു രാജ രാജനായ്
ധരയിലവനു 'ചിയര്‍ ' വിളിപ്പാനുള്ളം കൊതിക്കുന്നു
മഹത്വമുള്ളവന് പണ്ടു കഴുതമേല്‍ തന്റെ
സെഹിയോന്‍ നാരിക്കരികിലണഞ്ഞ കാലം വന്നിടും
ലോക രാജ്യങ്ങള്‍ ആകെയിളകി മാറിടും
ലോകമെങ്ങും യേശുവെന്ന നാമമായിടും
സിംഹതുല്യരായ് ഭൂവില്‍ ഭരണം ചെയ്യുവോര്‍
സിംഹരാജനേശു മുന്പില് അഭയം വീണിടും
കാട്ടില്‍ കരടി പോള്‍ നാട്ടില്‍ ക്രൌര്യം ചെയ്യുവോര്‍
പെട്ടെന്നേശു വാനില്‍ വരുമ്പോള്‍ അലറിയോടിടും
പുലിക്കു തുല്യരായ് ഉലകില് കലഹം ചെയ്തവര്‍
അലിവു കാണാതീശന് മുന്പില് കലങ്ങി മറിഞ്ഞിടും
ഇരുമ്പു പല്ലു കൊണ്ടുലകം ചവച്ചു പൊടിച്ചവര്‍
വരുന്ന ദുരിതമറിഞ്ഞു വേഗം ധരയില്‍ പതിചിടും
യേശു വരുന്നിഹെ തന്റെ രാജ്യം സ്ഥാപിപ്പാന്
നാശമില്ലാ രാജ്യമതിലെ രാജനും താനേ
ജാതി ഭേദമോ ഇല്ലവിടാരിലും തന്നെ
ജാതിഭേദമൊക്കെ യേശു നീക്കും സ് നേഹത്താല്‍
വരുന്ന രാജ്യത്തില്‍ യുദ്ധ സൈന്യമില്ലതാല്
വരുന്ന രാജ്യ വാസികള്‍ക്ക് ഭരണം സ് നേഹമേ
വാള് കുന്തങ്ങള്‍ അവിടെ ഉഴവിനേകുന്ന
കൊഴുക്കളായി തീര്ക്കുമാരും സ് നേഹ മിത്രരായ്
ദുഷ്ട ജന്തുക്കള്‍ പോലും സത്വ ബുദ്ധികള്‍
ദിഷ്ട സിംഹം കാള പോലെ പുല്ലു തിന്നിടും
ദേശം ദേശമായ് യേശു ഭരണം ചെയ്യുമ്പോള്‍
മോശക്കാരനിവിടെ കണ്ടു കൂടെ വാണിടും
രചന: സാധു കൊച്ചു കുഞ്ഞുപദേശി