എനിക്കായ് കരുതാമെന്നുരച്ചവനെ
എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോള്‍
എനിക്കായ് കരുതുവാന്‍ ഇഹത്തിലില്ലേ ഒന്നും
ചുമത്തുന്നെന്‍ ഭാരമെല്ലാം നിന്റെ ചുമലില്‍
ഭക്ഷണമില്ലാതെ വാടിക്കുഴഞ്ഞിടുമ്പോള്‍
ഭക്ഷണമായ് കാകനെന്റെ അരികില്‍ വരും
അപ്പവും ഇറച്ചിയിവ കരത്തില്‍ തരും ജീവ -
ഉറവയിന്‍ തോടെനിക്ക് ദാഹം തീര്‍ത്തിടും
കാക്കകളെ വിചാരിപ്പിന്‍ വിതക്കുന്നില്ല
കൊയ്ത്തു കളപ്പുരയില്‍ നിറക്കുന്നില്ല
വയലിലെ താമരകള്‍ വളരുന്നല്ലോ നന്നായ്
വാനിലെ പറവകള്‍ പുലരുന്നല്ലോ
ക്ഷാമമേറ്റു സാരെഫാത്തില്‍ സഹിച്ചിടിലും
മരിക്കുവാനൊരുക്കമായ് ഇരുന്നിടിലും
കാലത്തിലെ മാവ് ലേശം കുറയുകില്ല
നിന്റെ കലശത്തില്‍ എണ്ണ കവിഞ്ഞൊഴുകിടുമേ
ശത്രു ഭീതി കെട്ട് തെല്ലും നടുങ്ങിടിലും
ചൂരച്ചെടി തണല്‍ അതില്‍ ഉറങ്ങിടിലും
വന്നുണര്‍ത്തി തരും ദൂതര്‍ കനലടകള്‍
തിന്നു തൃപ്തനാക്കി നടത്തിടും ദിനം ദിനമായ്
നെഞ്ചമേ നിന്‍ ചഞ്ചലങ്ങള്‍ ഒന്നും വേണ്ട
പഞ്ച മുറിവേറ്റ നാഥന്‍ തഞ്ചമേമേകിടും
പിഞ്ചുപോകില്ലൊരു നാളും തന്‍ കരുണകള്‍ ഓര്‍ത്തു
പുഞ്ചിരി തൂകിടുക നീ എന്നും മനമേ
ആലാപനം: സ്മിത