പാടിടും ഞാനുലകില്‍
ഏറ്റം ഉറപ്പുള്ള മറവിടമാണെനിക്കെന്‍ പ്രിയന്
ചാരിടും ഞാനവനില്
ഹാ ഹല്ലെലുയ്യ ഗീതം പാടിടും ഞാന്എല്ലാക്കാലത്തും ആശ്രയം വച്ചിടുവാന്‍
എന്റെ ജീവിത യാത്രയതില്‍
എന്റെ അല്ലലഖിലവും തീര്‍ത്തിടും നാള് -
നോക്കി പാര്‍ത്തിടും ഞാനുലകില്‍
നല്ല സങ്കേതം യേശുവത്രേ
പെറ്റ തള്ള തന് കുഞ്ഞിനെ മറന്നിടിലും
കാന്തന് മാറ്റം ഭാവിക്കാത്തവന്
തിരുക്കരത്തില്‍ വന്‍ സാഗര ജലമെല്ലാം അളക്കുന്ന
കരുത്തെഴും യാഹവന്‍ താന്‍
ഒരു ഇടയനെപ്പോല്‍ എന്നെ അവനിയില്‍ കരുതുന്ന
സ് നേഹമെന്താശ്ചാര്യമേ
ഉള്ളം കലങ്ങുന്ന നേരത്ത് പ്രിയന് തന് വാഗ്ദത്തം
ഒര്പ്പിച്ചുണര്ത്തും എന്നെ
ഉള്ളം കരത്തില്‍ വരച്ചവന് ഉര്‍വ്വിക്കധീശന്‍ താന്‍
എന്നുടെ ആശ്വാസകന്‍
മാറും മനുജരെല്ലാം മഹിതലമതും തീജ്വാല -
ക്കിരയായ് മാറുകിലും
തിരു വാഗ്ദത്തങ്ങള്ക്കേതും മാറ്റം വരില്ലവന്
വരവിന് നാള് ആസന്നമായ്
ആലാപനം: ബിനോയ് ചാക്കോ & സ്മിത
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്