മധുരതരം തിരു വേദം
മാനസ മോദ വികാസം
തരുമിതു നിത്യം പരിചയിച്ചീടില്‍
നിരവധി നന്മകളുണ്ടാം പരമധനം ഇതില്‍ കണ്ടാല്‍
വനോളി നീങ്ങി ഇരുളുമന്നേരം
ഭാനുവിന്‍ ദീപ്തിപോല്‍ നിന്നു ഭാസരുളീടുമിതെന്നും
ബഹുവിധ കഷ്ടമാം കൈപ്പുകള്‍ മൂലം
മധുരമശേഷവും പോകെ മധുവിതു നല്‍കിടും ചാലെ
നിസ്വത നിന്നെ നികൃതനാക്കുമ്പോള്‍
രത്ന വ്യാപാരിത തന്നെ പ്രത്നധനിയാക്കും നിന്നെ
അജ്ഞനു ജ്ഞാനം അന്ധനു നയനം
നല്കിടുമീശ്വര വചനം പുല്‍കിടുന്നു വിജ്ഞരിതിനെ
രചന: ഇ. ഐ. ജേക്കബ്
ആലാപനം: എം. വി. സണ്ണി





























