സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂവില്‍ ആക്കണേ
നിന് ഹിതം ചെയ്തോനാം നിന് സുതനെപ്പോലെ
ഇന്നു ഞാന്‍ വരുന്നേ നിന് ഹിതം ചെയ്വാന്
എന്‍ ദൈവമേ നിന്നിഷ്ടം ചെയ്യുവാന്നന്മയും പൂര്‍ണ്ണ പ്രസാദവുമുള്ള നിന്
വന്നിടുന്നെ ഞാനിന്നു മോദമായ്
എന്റെ ഇഷ്ടം ഒന്നും വേണ്ട പ്രിയനേ
നിന്റെ ഇഷ്ടം എന്നില്‍ പൂര്‍ണ്ണമാക്കണേ
ഹിതമെന്തെന്നു ഞാന്‍ അറിയുവാന്‍
എന്‍ മനം പുതുക്കി മാറിടുന്നു നിത്യം
നിന്ദ്യമാണെനിക്കീ ലോക ലാവണ്യം
ആരുമറിയാത്ത ശ്രേഷ്ഠ ഭോജനം
ഞാന്‍ കുടിച്ചു നിത്യം ജീവിച്ചിടുന്നു
എന്റെ രക്ഷകന്റെ ഇഷ്ടമെല്ലാം ചെയ്തു
വേല തികക്കുന്നതെന്റെ ആഹാരം
എന്റെ കഷ്ടങ്ങള്‍ ദൈവം തരുന്നതാം
എന്റെ പ്രാണനെ ഞാന്‍ യാഗമാക്കുന്നു
എന്നെ തകര്‍ത്തീടാന്‍ താതനിഷ്ടമെങ്കില്‍
തന് ഹിതമെന്നില്‍ സമ്പൂര്‍ണ്ണമാകട്ടെ
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ദേവസ്സി