ഒരു ക്രിസ്തു വിശ്വാസിക്കുള്ളത് പോലെ പ്രത്യാശ ആര്‍ക്കാണ് ഉള്ളത് ? ഈ ലോകത്തില്‍ അത് ഭയം കൂടാതെ കര്‍ത്താവിനു വേണ്ടി ജീവിക്കാന്‍ കാരണമാക്കുന്നു. മരണശേഷമുള്ള ജീവിതത്തെക്കുറിച്ചും ഉറപ്പോടെ സന്തോഷിക്കുന്നു മഹത്വമുള്ള ഈ പ്രത്യാശയുള്ളവര്‍ ..
അന്‍പു നിറഞ്ഞ പൊന്നേശുവെ
നിന്‍ പദ സേവ എന്നാശയെ
ഉന്നതത്തില്‍ നിന്നറങ്ങി മന്നിതില്‍ വന്ന നാഥാ ഞാന്‍
നിന്‍ അടിമ നിന്‍ മഹിമ ഒന്നു മാത്രം എന്നാശയാം
ജീവനറ്റ പാപിയെന്നില്‍ ജീവന്‍ പകര്‍ന്ന യേശുവെ
നിന്നിലേറെ മന്നില്‍ വേറെ സ് നേഹിക്കുന്നില്ല ഞാനാരെയും
അര്‍ദ്ധപ്രാണനായ് കിടന്നോരെന്നെ നീ രക്ഷ ചെയ്തതാല്‍
എന്നിലുള്ള നന്ദിയുള്ളം താങ്ങുവതെങ്ങനെ എന്‍ പ്രിയാ
ഇന്നു പാരില്‍ കണ്ണുനീരില്‍ നിന്‍ വചനം വിതയ്ക്കും ഞാന്‍
അന്ന് നേരില്‍ നിന്നരികില്‍ വന്നു കതിരുകള്‍ കാണും ഞാന്‍
എന്‍ മനസ്സില്‍ വന്നു വാഴും നന്‍ മഹത്വ പ്രത്യാശയെ
നീ വളര്‍ന്നും ഞാന്‍ കുറഞ്ഞും നിന്നില്‍ മറഞ്ഞു ഞാന്‍ മായണം
രചന: എം. ഇ. ചെറിയാന്‍
ആലാപനം: എം. വി. സണ്ണി





























