ഞാനെന്റെ കര്ത്താവിന് സ്വന്തം സ്വരക്തത്താല്‍
താനെന്നെ വാങ്ങിയതാല്‍
ദയ തോന്നിയെന്നെ തന് മകനാക്കി തീര്‍ത്തൊരു
സ് നേഹം മറക്കാവതോ
കൃപയാലെ ദൈവം ക്രിസ്തുവിലെന്നെ
കണ്ടു യുഗങ്ങള്‍ക്കു മുന്നേ
അന്നേ ബലിയാവാന്‍ ദൈവ കുഞ്ഞാടിനെ
കരുതി എനിക്കായവന്
കര്‍ത്താവെന്നെ തന് കൂടാര മറവില്‍
കാത്തിടും കഷ്ടത വരികില്‍
ചുറ്റും എതിര്‍ക്കുന്ന ശത്രുക്കള്‍ മുന്പില്
ഞാന്‍ മുറ്റും ജയം നേടിടും
ഒന്നേയെന്നാശ തന് സന്നിധാനം
ചേര്ന്നെന്നുമാനന്ദ ഗാനം
പാടി പുകഴ്ത്തി തന് മന്ദിരത്തില്‍ ധ്യാനം
ചെയ്തെന്നും പാര്ത്തിടെണം
രചന: എം. ഇ. ചെറിയാന്