നീര്‍ത്തോട് തേടി മാനലയും പോല്‍
ആത്മാവ് നിന്നെ തേടാന്‍ കാംക്ഷിക്കുന്നു
പ്രത്യാശ വെക്കൂ എന്നാത്മനെ എന്നും
രക്ഷയിന്‍ പാറയാം കര്‍ത്താവിങ്കല്‍
യോര്‍ദ്ദാന്‍ തീരത്തും ഹെര്‍മ്മോന്‍ കുന്നിലും
എന്‍ മനം നിനക്കായ് വാഞ്ചിക്കുന്നു
പ്രത്യാശയേകാന്‍ നീ മാത്രം ഭൂവില്‍
വിഷാദിക്കും എന്‍ ആത്മാവിന്
ഓളങ്ങളും വന്‍ തിരമാലകളും
അനുദിനമെന്‍മേല്‍ വന്നിടുമ്പോള്‍
ശാന്തത നല്കി ആശ്വാസമേകി
വാത്സല്യമോടവന്‍ കാത്തിടും
ജീവന്റെ ദൈവമേ എന്‍ യാചനകള്‍
മറന്നിടല്ലേ നീ ഒരു നാളിലും
ശത്രുവിന്‍ പീഡനം ഏറി വരുമ്പോള്‍
കാരുണ്യമോടവന്‍ കാത്തിടും
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍





























