യേശുവിന്‍ സ് നേഹത്താല്‍ എന്നുള്ളം പൊങ്ങുന്നെ
തന്‍ സ്നേഹ മാധുര്യം ചിന്താതീതമത്രേ
ഹാ! എത്ര ആഴമേ യേശുവിന്‍ സ്നേഹമേ
ആയതിന്‍ ധ്യാനമെന്‍ ജീവിത ഭാഗ്യമേ
കര്‍ത്താവാം കുഞ്ഞാടിന്‍ കല്യാണ നാളതില്‍
കാന്തയായ് തന്‍ മുന്‍പില്‍ എന്നെയും നിര്‍ത്തുവാന്‍
ഘോരമാം പാടുകള്‍ ക്രൂരരാം യൂദരാല്‍
കാരണമില്ലാതെ സഹിച്ച സ്നേഹമേ
ജീവ കിരീടവും ജ്യോതിയാം വസ്ത്രവും
നീതിയിന്‍ ചെങ്കോലും ധരിച്ചു വാഴുവാന്‍
മുള്‍മുടി ധരിച്ചു നിന്ദയും സഹിച്ചു
മന്നാധി മന്നാ നിന്‍ മാറാത്ത സ്നേഹമേ
ലോക സ്ഥാപനം മുന്‍പെന്നെയും കണ്ടല്ലോ
ലോകത്തില്‍ വന്നു തന്‍ ജീവനെ തന്നല്ലോ
എത്രയോ ശ്രേഷ്ഠമാം സ്വര്‍ഗീയ വിളിയാല്‍
എന്നെയും യോഗ്യനായ് എണ്ണിയ സ്നേഹമേ
സിയോനിലെനിക്കായ് മൂലക്കല്ലാകുവാന്‍
സിയോനിലെന്നെയും ചേര്‍ത്തു പണിയുവാന്‍
സ്വര്‍ഗീയ താതനില്‍ വേലയും തികച്ചു
സ്വര്‍ഗീയ ശില്പിയാം യേശുവിന്‍ സ്നേഹമേ
വീണ്ടെടുപ്പിന്‍ ഗാനം പാടും ഞാന്‍ സിയോനില്‍
വിണ്‍ദൂതര്‍ക്കും പാടാന്‍ അസ്സാദ്ധ്യമേ അത്
കാല്‍വരി ഗിരിയില്‍ കാല്‍കരം തുളച്ച
കുഞ്ഞാടാം പ്രിയനിന്‍ സ്നേഹമെന്‍ ഗാനമേ
ആലാപനം: ചിത്ര
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍