നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേ
നീയല്ലാതില്ല ഭൂവില്‍ ആഗ്രഹിപ്പാന്‍ ആരുമേ
നീയല്ലോ ഞങ്ങള്‍ക്കായി മന്നിടത്തില്‍ വന്നതും
നീചരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും
അന്നന്ന് ഞങ്ങള്‍ക്കുള്ളതെല്ലാം തന്നു പോറ്റുന്നോന്‍
ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവന്‍
കാല്‍വരി മലമുകള്‍ ഏറി നീ ഞങ്ങള്‍ക്കായ്
കാല്‍ കരം ചേര്‍ന്നു തൂങ്ങി മരിച്ചുയിര്‍ ഏകിയ
ശത്രുവിന്‍ അഗ്നിയസ്ത്രം ശക്തിയോടെതിര്‍ക്കുന്ന
മാത്രയില്‍ ജയം തന്നു കാത്തു സൂക്ഷിച്ചിടുന്ന
ജനകനുടെ വലമമര്‍ന്നു നീ ഞങ്ങള്‍ക്കായ്
ദിനം പ്രതി പക്ഷവാദം ചെയ്തു ജീവിച്ചിടുന്ന
ലോകത്തില്‍ ഞങ്ങള്‍ക്കുള്ളതെല്ലാം നഷ്ടമാകിലും
ലോകക്കാര്‍ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ
നിത്യ ജീവ മൊഴികള്‍ നിന്നിലുണ്ട് പരനെ
നിന്നെ വിട്ടിട്ടടിയങ്ങള്‍ എങ്ങു പോയി വസിക്കും
രചന: പി. വി. തൊമ്മി
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്
ആലാപനം: ചിത്ര