സ് തോത്രമേശുവേ, സ് തോത്രമേശുവേ
നിന്നെ മാത്രം നന്ദിയോടെ എന്നും വാഴ്ത്തി പാടും ഞാന്‍
ദാസനാമെന്റെ നാശമകറ്റാന്‍
നര വേഷമായ് അവതരിച്ച ദൈവ ജാതനെ
പാപത്തിനുടെ ശാപ ശിക്ഷയാം
ദൈവ കോപത്തീയില്‍ വെന്തെരിഞ്ഞ ജീവ നാഥനെ
ശത്രുവാമെന്നെ നിന് പുത്രനാക്കുവാന്‍
എന്നില്‍ ചേര്‍ത്ത നിന് കൃപയ്ക്കനന്ത സ്തോത്രമേശുവേ
നാശ ലോകത്തില്‍ ദാസനാമെന്നെ
സല് പ്രകാശമായ് നടത്തീടണം യേശു നാഥനെ
രചന: പി. വി. തൊമ്മി
ആലാപനം: ബ്ലെസ്സണ്‍