ഞാനെന്നും സ്തുതിക്കും
എന്‍ പരനെ- തിരു മനു സുതനെ
ആനന്ദ ഗാനങ്ങള്‍ പാടി പുകഴ്ത്തി
പാപത്തിന് ശാപത്തില്‍ നിന്നും
എന്റെ പ്രാണനെ കാത്തവനെന്നും
പാരില്‍ തന് അന്‍പിനു തുല്യമില്ലൊന്നും
തന് തിരു സന്നിധൌ വീണേ
എന്റെ ഖിന്നത തീരൂ നേരാണേ
തന് മൊഴിയെന്‍ നെഞ്ചില്‍ തൂകുന്ന തേനെ
ആയിരം നാവുകളാലും
പതിനായിരം വാക്കുകളാലും
ആ ദിവ്യ സ്നേഹം അവര്ണ്ണ്യമാരാലും
നിത്യത തന്നില്‍ ഞാനെത്തും
തന്റെ സ്തുത്യ പാദങ്ങള്‍ ഞാന്‍ മുത്തും
ഭക്തിയില്‍ ആനന്ദ കണ്ണീര്‍കള്‍ വീഴ്ത്തും
രചന: എം. ഇ. ചെറിയാന്
ആലാപനം: യേശുദാസ്
ആലാപനം: ബ്ലെസ്സണ്‍