ശ്രീയേശു നാഥാ നിന്‍ സ് നേഹം - സ്വര്‍ഗ്ഗ
മോടി വെടിഞ്ഞു എന്നെ തേടി ധാരയില്‍ വന്ന
ശ്രീയേശു നാഥാ നിന്‍ സ് നേഹം ..
ബേതലേം പുരി മുതല്‍ കാല്‍വരി കുരിശോളം
വേദനപ്പെട്ടു മമ വേദന അകറ്റി നീ
അടിയനെ പോലുള്ളോരാഗതികളെ പ്രതി
അടി മുടി മുഴുവനുമടികള്‍ നീയേല്‍ക്കയോ?
പാപക്കുഴിയില്‍ നിന്നെന്‍ പാദങ്ങള്‍ ഉയര്‍ത്തി നീ
പാടുവാന്‍ പുതിയൊരു പാട്ടുമെന്‍ നാവില്‍ തന്നു
അനുപമ സ് നേഹത്തിന്‍ ആഴവുമുയരവും
അകലവും നീളവുമറിയുവാന്‍ കഴിയുമോ?
ഒടുവിലൊരിക്കല്‍ നിന്‍ അരികില്‍ അണയും ഞാന്‍
അവിടെയും പാടും നിന്നതിശയ സ് നേഹത്തെ
രചന: എം. ഇ. ചെറിയാന്‍
ആലാപനം: രാജേഷ് എച്ച്





























