ആശ്രയം എനിക്കിനി യേശുവിലെന്നും
ആകയാലില്ലിനി ആകുലമൊന്നും
സിംഹ വായടച്ചും തീ ബലം കെടുത്തും
സംഹാര ദൂതന്‍ തന്‍ കൈകളെ തടുത്തും
അല്ലിലും പകലിലും തന്‍ ഭുജ ബലത്താല്‍
നല്ലപോല്‍ കാത്തവന്‍ നടത്തിടും കൃപയാല്‍ ..
തന്‍ മൊഴി കേട്ടും തന്‍ മുഖം കണ്ടും
തന്‍ പാദ സേവ ചെയ്തും ഞാന്‍ പാര്‍ക്കും
പാരിലെ നാളുകള്‍ തീര്‍ന്നു എന്‍ പ്രിയനേ
നേരില്‍ ഞാന്‍ കാണുമ്പോള്‍ തീരുമെന്‍ ഖേദം..
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍





























