നിനക്കായ് കരുതും അവന് നല്ല ഓഹരി
കഷ്ടങ്ങളില്‍ നല്ല തുണയേശു
കണ്ണുനീര് അവന് തുടയ്ക്കും
വഴിയൊരുക്കും അവന് ആഴികളില്‍
വലംകൈ പിടിച്ചെന്നെ വഴിനടത്തും
വാതിലുകള്‍ പലതും അടഞ്ഞിടിലും
വല്ലഭന് പുതുവഴി തുറന്നിടുമേ
വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കു പറഞ്ഞവന് മാറുകില്ല
വാനവും ഭൂമിയും മാറിടുമേ
വചനങ്ങള്ക്കൊരു മാറ്റമില്ല
രോഗങ്ങളാല്‍ നീ വലയുകയോ
ഭാരങ്ങളാല്‍ നീ തളരുകയോ
അടിപ്പിണരാലവന് സൌഖ്യം തരും
വചനം അയച്ചു നിന്നെ വിടുവിച്ചിടും
രചന: ജെ. വി. പീറ്റര്‍
ആലാപനം: മര്‍ക്കോസ്
ആലാപനം: അനീഷ്
ഇതേ ഗാനം ഇവിടെയും കേള്‍ക്കാം