ദൈവ കരുണയിന്‍ ധന മഹാത്മ്യം
നാവാല് വര്‍ണ്യമോ ?
ദൈവ സുതന് പശു ശാലയില്‍ നരനായ്
അവതരിച്ചത് വെറും കഥയോ ?
ഭുവനമൊന്നാകെ ചമച്ചവനൊരു ചെറു
ഭവനവും ലഭിച്ചതില്ലെന്നോ?
പരമസമ്പന്നനീ ധാരണിയിലേറ്റം
ദരിദ്രനായ് തീര്‍ന്നു സ്വമനസ്സാല്‍
നിരുപമ പ്രഭയണിഞ്ഞിരുന്നവന് പഴന്തുണി-
ധരിച്ചത് ചെറിയ സംഗതിയോ?
അനുദിനമനവധി അനുഗ്രഹ ഭാരം
അനുഭവിച്ചൊരു ജനമവനു
കനിവൊരു കണികയുമെന്നിയെ നല്കിയ
കഴുമരം ചുമപ്പതു കാണ്മിന്
കുരിശു ചുമന്നവന് ഗിരി മുകളേറി
വിരിച്ചു കൈ കാല്കളെയതിന് മേല്‍
ശരിക്കിരുമ്പാണികള് തറപ്പതിനായത്
സ്മരിക്കുകില്‍ വിസ്മയനീയം
രചന: ഇ. ഐ. ജേക്കബ്
ആലാപനം: ചിത്ര
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്