എന്റെ പ്രിയന് വാനില്‍ വരാറായ്
കാഹളത്തിന് ധ്വനി കേള്‍ക്കാറായ്
മേഘെ ധ്വനി മുഴങ്ങും ദൂതര്‍ ആര്‍ത്തു പാടിടും
നാമും ചേര്‍ന്ന് പാടും ദൂതര്‍ തുല്യരായ്
പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ സ്തുതിക്കും
നിന്റെ അത്ഭുതങ്ങളെ ഞാന്‍ വര്‍ണ്ണിക്കും
ഞാന്‍ സന്തോഷിച്ചിടും എന്നും സ്തുതി പാടിടും
എന്നെ സൌഖ്യമാക്കി വീണ്ടെടുത്തതാല്‍
പീഡിതനു അഭയ സ്ഥാനം
സങ്കടങ്ങളില്‍ നല് തുണ നീ
ഞാന്‍ കുലുങ്ങുകില്ല ഒരു നാളും വീഴില്ല
എന്റെ യേശു എന്റെ കൂടെ ഉള്ളതാല്‍
തകര്‍ക്കും നീ ദുഷ്ട ഭുജത്തെ
ഉടയ്ക്കും നീ നീച പാത്രത്തെ
സിയോന്‍ പുത്രീ ആര്‍ക്കുക എന്നും സ്തുതി പാടുക
നിന്റെ രാജ രാജന് എഴുന്നള്ളാറായ്
പശ്ചാത്തല സംഗീതം: സ്റ്റാന്‍ലി ജോണ്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍