ഉഷ:കാലം നാമെഴുന്നേല്ക്കുക
പരനേശുവേ സ്തുതിപ്പാന്‍
ഉഷ:കാലം എന്താനന്ദം നമ്മള്
പ്രിയനോടടുത്തിടുകില്‍
ഇതു പോലൊരു പ്രഭാതം
നമുക്കടുത്തിടുന്നു മനമേ
ഹാ എന്താനന്ദം നമ്മള് പ്രിയനാ
ശോഭാ സൂര്യനായ് വരും നാള്
നന്ദിയാലുള്ളം തുടിച്ചിടുന്നു
തള്ളയാം യേശു കാരുണ്യം
ഓരോന്നോരോന്നായ് ധ്യാനിപ്പാനിത്
നല്ല സന്ദര്‍ഭമാകുന്നു
ഇന്നലെ ഭൂവില്‍ പാര്ത്തിരുന്നവര്
എത്രപേര്‍ ലോകം വിട്ടു പോയ്
എന്നാലോ നമുക്കൊരു നാള് കൂടെ
പ്രിയനെ പാടി സ്തുതിക്കാം
നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നു
നഗ്നനായ് തന്നെ പോകുമേ
ലോകത്തില്‍ എനിക്കില്ല യാതൊന്നും
എന്റെ കൂടന്നു പോരുവാന്‍
ഹാ എന്‍ പ്രിയന്റെ പ്രേമത്തെ
ഓര്ത്തിട്ടാനന്ദം പരമാനന്ദം
ഹാ എന്‍ പ്രിയനാ പുതു വാന ഭൂ -
ദാനം ചെയ്തതെന്താനന്ദം
മരുവില്‍ നിന്നു പ്രിയന് മേല്‍ ചാരി
വരുന്നോരിവള്‍ ആരുപോല്‍
വനത്തില്‍ കൂടെ പോകുന്നേ ഞാനും
സ്വന്ത രാജ്യത്തില്‍ ചെല്ലുവാന്‍
കൊടും കാറ്റുണ്ടീ വന ദേശത്ത്
പ്രിയനെ എന്നെ വിടല്ലേ
കൊതിയോടു ഞാന്‍ വരുന്നേ
എന്റെ സങ്കടമങ്ങു തീര്‍ക്കണേ
രചന: സാധു കൊച്ചുകുഞ്ഞു ഉപദേശി
പരനേശുവേ സ്തുതിപ്പാന്‍
ഉഷ:കാലം എന്താനന്ദം നമ്മള്
പ്രിയനോടടുത്തിടുകില്‍
ഇതു പോലൊരു പ്രഭാതം
നമുക്കടുത്തിടുന്നു മനമേ
ഹാ എന്താനന്ദം നമ്മള് പ്രിയനാ
ശോഭാ സൂര്യനായ് വരും നാള്
നന്ദിയാലുള്ളം തുടിച്ചിടുന്നു
തള്ളയാം യേശു കാരുണ്യം
ഓരോന്നോരോന്നായ് ധ്യാനിപ്പാനിത്
നല്ല സന്ദര്‍ഭമാകുന്നു
ഇന്നലെ ഭൂവില്‍ പാര്ത്തിരുന്നവര്
എത്രപേര്‍ ലോകം വിട്ടു പോയ്
എന്നാലോ നമുക്കൊരു നാള് കൂടെ
പ്രിയനെ പാടി സ്തുതിക്കാം
നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നു
നഗ്നനായ് തന്നെ പോകുമേ
ലോകത്തില്‍ എനിക്കില്ല യാതൊന്നും
എന്റെ കൂടന്നു പോരുവാന്‍
ഹാ എന്‍ പ്രിയന്റെ പ്രേമത്തെ
ഓര്ത്തിട്ടാനന്ദം പരമാനന്ദം
ഹാ എന്‍ പ്രിയനാ പുതു വാന ഭൂ -
ദാനം ചെയ്തതെന്താനന്ദം
മരുവില്‍ നിന്നു പ്രിയന് മേല്‍ ചാരി
വരുന്നോരിവള്‍ ആരുപോല്‍
വനത്തില്‍ കൂടെ പോകുന്നേ ഞാനും
സ്വന്ത രാജ്യത്തില്‍ ചെല്ലുവാന്‍
കൊടും കാറ്റുണ്ടീ വന ദേശത്ത്
പ്രിയനെ എന്നെ വിടല്ലേ
കൊതിയോടു ഞാന്‍ വരുന്നേ
എന്റെ സങ്കടമങ്ങു തീര്‍ക്കണേ
രചന: സാധു കൊച്ചുകുഞ്ഞു ഉപദേശി