ഓ കാല്‍വരീ .. ഓ കാല്‍വരീ ..
ഓര്‍മ്മകള്‍ നിറയുന്ന അന്പിന് ഗിരീ ..
അതിക്രമം നിറയുമീ മനുജന്റെ ഹൃദയം
അറിയുന്നൊരേകന് യേശു നാഥന്
അകൃത്യങ്ങള്‍ നീക്കാന്‍ പാപങ്ങള്‍ മായ്ക്കാന്‍
അവിടുന്ന് ബലിയായ് കാല്‍വരിയില്‍
മലിനത നിറയുമീ മര്‍ത്ത്യന്റെ ജീവിതം
മനസലിവിന് ദൈവം മുന്നറിഞ്ഞു
മറുവിലയാകാന്‍ മനുഷ്യനായ് വന്നു
മരിച്ചേശു യാഗമായ് കാല്‍വരിയില്‍
കപടത നിറയുമീ ഭൂവിതിലെങ്ങും
കണ്ടിടുമോ ഈ ദിവ്യ സ് നേഹം?
കണ്ണീര് പോക്കാന്‍ കന്മഷം തീര്‍ക്കാന്‍
കരുണയിന്‍ രൂപം കാല്‍വരിയില്‍
മരണത്തെ വെന്നവന്‍ ഉയിര് നേടി മന്നവന്‍
മൂന്നാം ദിനം ശിഷ്യര്ക്കരികിലെത്തി
മരണമേ നിന്റെ വിഷമുള്ളിതെവിടെ-
യെന്നരുളി എന്‍ നാഥന് കാല്‍വരിയില്‍
രചന, സംഗീതം: ജോയ് ജോണ്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ബെന്നി ജോണ്സന്
ആലാപനം: മനോജ്
ആലാപനം: അനീഷ്
ആലാപനം: റിമി ടോമി