ദേവേശാ യേശു പരാ
ജീവനെനിക്കായ് വെടിഞ്ഞോ?
ജീവനറ്റ പാപികള്‍ക്ക്
നിത്യജീവന് കൊടുപ്പാനായ് നീ മരിച്ചോ?
ഗദസമന പൂവനത്തില്‍
അധിക ഭാരം വഹിച്ചതിനാല്‍
അതി വ്യഥയില്‍ ആയിട്ടും
താതനിഷ്ടം നടപ്പതിനനുസരിച്ചു
ഹന്നാസിന് അരമനയില്‍
മന്നവാ നീ വിധിക്കപ്പെട്ടു
കന്നങ്ങളില്‍ കരങ്ങള്‍ കൊണ്ടു
മന്നാ നിന്നെ അടിച്ചവര്‍ പരിഹസിച്ചു
പീലാത്തോസെന്നവനും
വിലമതിച്ചു കുരിശേല്പ്പിച്ചു
തലയില്‍ മുള്ളാല്‍ മുടിയും വച്ചു
പലര് പല പാടുകള്‍ ചെയ്തു നിന്നെ
ബലഹീനന് ആയ നിന് മേല്‍
വലിയ കൊല മരം ചുമത്തി
തലയോടിട മലമുകളില്‍
അലിവില്ലാതയ്യോ യൂദര്‍ നടത്തി നിന്നെ
തിരുക്കരങ്ങള്‍ ആണി കൊണ്ടു
മരത്തോടു ചേര്‍ത്തടിച്ചു
ഇരുവശത്തും കുരിശുകളില്‍
ഇരു കള്ളര്‍ നടുവില്‍ നീ മരിച്ചോ പരാ
നിന് മരണം കൊണ്ടെന്റെ
വന്‍ നരകം നീയകറ്റി
നിന് മഹത്വം തേടിയിനി
എന്‍ കാലം കഴിപ്പാന്‍ കൃപ ചെയ്യണമേ
രചന: പി. വി. ജോസഫ്
ആലാപനം: ചിത്ര
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്
ആലാപനം: കെസ്റ്റര്‍
ജീവനെനിക്കായ് വെടിഞ്ഞോ?
ജീവനറ്റ പാപികള്‍ക്ക്
നിത്യജീവന് കൊടുപ്പാനായ് നീ മരിച്ചോ?
ഗദസമന പൂവനത്തില്‍
അധിക ഭാരം വഹിച്ചതിനാല്‍
അതി വ്യഥയില്‍ ആയിട്ടും
താതനിഷ്ടം നടപ്പതിനനുസരിച്ചു
ഹന്നാസിന് അരമനയില്‍
മന്നവാ നീ വിധിക്കപ്പെട്ടു
കന്നങ്ങളില്‍ കരങ്ങള്‍ കൊണ്ടു
മന്നാ നിന്നെ അടിച്ചവര്‍ പരിഹസിച്ചു
പീലാത്തോസെന്നവനും
വിലമതിച്ചു കുരിശേല്പ്പിച്ചു
തലയില്‍ മുള്ളാല്‍ മുടിയും വച്ചു
പലര് പല പാടുകള്‍ ചെയ്തു നിന്നെ
ബലഹീനന് ആയ നിന് മേല്‍
വലിയ കൊല മരം ചുമത്തി
തലയോടിട മലമുകളില്‍
അലിവില്ലാതയ്യോ യൂദര്‍ നടത്തി നിന്നെ
തിരുക്കരങ്ങള്‍ ആണി കൊണ്ടു
മരത്തോടു ചേര്‍ത്തടിച്ചു
ഇരുവശത്തും കുരിശുകളില്‍
ഇരു കള്ളര്‍ നടുവില്‍ നീ മരിച്ചോ പരാ
നിന് മരണം കൊണ്ടെന്റെ
വന്‍ നരകം നീയകറ്റി
നിന് മഹത്വം തേടിയിനി
എന്‍ കാലം കഴിപ്പാന്‍ കൃപ ചെയ്യണമേ
രചന: പി. വി. ജോസഫ്
ആലാപനം: ചിത്ര
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്
ആലാപനം: കെസ്റ്റര്‍