ആപത്തു വേളകളില്‍
ആനന്ദ വേളകളില്‍
അകലാത്ത എന്‍ യേശുവെ
അങ്ങയുടെ പാദം കുമ്പിടുന്നേ ഞാന്‍
കുശവന്റെ കൈയില്‍ കളിമണ്ണു പോല്‍
തന്നിടുന്നു എന്നെ തൃക്കരങ്ങളില്‍
മെനഞ്ഞിടണമേ വാര്‍ത്തെടുക്കണേ
ദിവ്യഹിതം പോലെ ഏഴയാമെന്നെ
എനിക്കായ് മുറിവേറ്റ തൃക്കരങ്ങള്‍
എന്‍ ശിരസില്‍ വച്ചാശീര്‍വദിക്കണേ
അങ്ങയുടെ ആത്മാവിനാല്‍ ഏഴയെ
അഭിഷേകം ചെയ്തനുഗ്രഹിക്കണേ
എന്റെ ഹിതം പോലെ നടത്തരുതേ
തിരു ഹിതം പോലെ നയിക്കണമേ
ജീവിത പാതയില്‍ പതറിടാതെ
സ്വര്‍ഗ്ഗ ഭവനത്തില്‍ എത്തുവോളവും
പശ്ചാത്തല സംഗീതം: സുജോ
ആലാപനം: എലിസബത്ത്