കൂടുവിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍
വീടിന്റെ മുന്പിലെത്തും
പാടിടും ജയഗീതമേ ഞാന്‍ പങ്ക-
പ്പാടുകളേറ്റവനായ്
ഉറ്റവര്‍ സ് നേഹിതര്‍ പക്ഷം തിരിഞ്ഞു നിന്നു
മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോള്‍
പറ്റി ചേര്ന്നവന് നില്ക്കുമെ ഒടുവില്‍
പക്ഷത്തു ചേര്‍ത്തീടുമേ
ലോകം എനിക്ക് വേണ്ട
ലോകത്തിനിമ്പം വേണ്ട
പോകണമേശുവിന്‍ പാത നോക്കി
ഏകുന്നു സമസ്തവും ഞാന്‍ എന്റെ
ഏക നാഥനെ നിനക്കായ്
പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറും
പ്രാണപ്രിയന് ചാരെ എത്തിടുമ്പോള്‍
പ്രാക്കള്‍ കണക്കെ പറക്കും ഞാനന്ന്-
പ്രാപിക്കും രൂപാന്തരം..
രചന: ലാസര്‍ വി. മാത്യു
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം : വി. ജെ. ജേക്കബ്