പാടി പുകഴ്ത്തിടം ദേവദേവനെ
പുതിയതാം കൃപകളോടെ
ഇന്നലെയുമിന്നും എന്നും മാറാ യേശുവെ
നാം പാടി പുകഴ്ത്താം
യേശു എന്ന നാമമേ
എന്‍ ആത്മാവിന് ഗീതമേ
എന്‍ പ്രിയ യേശുവെ ഞാനെന്നും
വാഴ്ത്തിപ്പുകഴ്ത്തിടുമേ
ഘോര ഭയങ്കര കാറ്റും അലയും
കൊടിയതായ് വരും നേരത്തില്‍
കാക്കും കരങ്ങളാല്‍ ചേര്‍ത്ത് മാര്വണച്ച
സ്നേഹം നിത്യം പാടും ഞാന്‍
പെറ്റ തള്ള കുഞ്ഞിനെ മറന്നാലും
'ഞാന്‍ മറക്കാ' എന്ന വാര്ത്തയാല്
താഴ്ത്തി എന്നെ തന് കരത്തില്‍ വച്ചു
ജീവപാതെ എന്നും ഓടും ഞാന്‍
ആലാപനം: ലേഖ
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍