എന്റെ ഉള്ളത്തിന് ആനന്ദമേ
എന്നെ നിന് മാര്‍വില്‍ ചേര് പ്പാനായ്
വന്നിതാ ഇപ്പോള്‍ നിന് പാദത്തില്‍
അരുള്‍ക അരുള്‍ക ഞാന്‍ പ്രാര്ത്ഥിക്കുമ്പോള്നിന്നെ സ് നേഹിക്കുന്ന മക്കള്‍ക്ക്
കര്‍ത്താവെ ഈ നിന്റെ ദാസര്‍ക്ക്
ദിവ്യ ഗീതത്തെ നീ കാട്ടുക
ഉള്ളതാം എല്ലാ പദവികളും
അടിയാനും തിരിച്ചറിവാന്
അപ്പനെ ബുദ്ധിയെ തെളിക്ക
എന്റെ ആയുസിന്റെ നാളെല്ലാം
നീ പോയ വഴിയേ പോകുവാന്‍
ആശയോടേശുവേ നിന്നില്‍ ഞാന്‍
ജീവ ബലിയായി നല്കുന്നെ
രചന: ജോണ്‍ ഈശോ
ആലാപനം: രാജേഷ് എച്ച്.
ആലാപനം: ജോസ് ജോര്‍ജ്
പശ്ചാത്തല സംഗീതം: സാബു ആന്റണി
ഈ ഗാനം ശ്രവിക്കുവാന് സന്ദര്‍ശിക്കുക:
"മുല്ലശേരില്‍ " എന്ന വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ്
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: യേശുദാസ് ജോര്‍ജ്