മഖിലഗുണമുടയൊരു പരമേശനു
ഇഹലോകമതില്‍ മനുജ മകനായി വന്നവനു
സകലാധികാരമുള്ള മനുവേലനു
ജയ മംഗളം നിത്യ ശുഭ മംഗളംകാഹളങ്ങള് ധ്വനിച്ചിടവേ മേഘാഗ്നി ജ്വലിച്ചിടവേ
വേഗമോടെ ദൂത ഗണം പാഞ്ഞു വരവേ
ലോകാവസാനമതില്‍ മേഘങ്ങളില്‍ കോടി -
സൂര്യനെപ്പോലെ വരും മനുവേലനു
പരമ സുതരായോര്‍ക്ക് പാരിടമടക്കിയും
പരമ സാലേം പുരി പാരിതിലിറക്കിയും
പരമ സന്തോഷങ്ങള്‍ പാരിതില്‍ വരുത്തിയും
പരിചോടു വാഴുന്ന മനുവേലനു
രചന: യുസ്തുസ് ജോസഫ്
ആലാപനം: ദീപ മിറിയം
ആലാപനം: മാത്യു ജോണ്‍