യെരുശലേമെന്‍ ഇമ്പ വീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും
ധരണിയിലെ പാടും കേടും എപ്പോളിങ്ങോഴിയും
ഭക്തരിന്‍ ഭാഗ്യ തലമേ പരിമള സ്ഥലം നീയേ
ദു:ഖം വിചാരം പ്രയത്നം നിങ്കല് അങ്ങില്ലേ
രാവുമന്ധകാരം വെയില് ശീതവുമങ്ങില്ലേ
ദീപ തുല്യം ശുദ്ധരങ്ങു ശോഭിച്ചിടുന്നെ
യരുശലെമെന്‍ ഇമ്പ വീടെ എന്നു ഞാന്‍ വന്നു ചേരും
പരമ രാജാവിന് മഹത്വം അരികില്‍ കണ്ടിടും
ജീവനദിയിമ്പശബ്ദം തേടിയതിലൂടെ
പോവതും ഈരാറു വൃക്ഷം നില്‍പ്പതും കൂടി
ദൂതരും അങ്ങാര്‍ത്തു സദാ സ്വര മണ്ഡലം പാടി
നാഥനെ കൊണ്ടാടിടുന്ന ഗീതമാമോദെ
രത്നങ്ങളല്ലോ നിന് മതില് പൊന്നും മാണിക്യങ്ങള്
പന്ത്രണ്ടു നിന് വാതില്കളും മിന്നും മുത്തല്ലോ
യെരുശലേമിന് അധിപനീശോ തിരുമുന് ഞാന്‍ സ്തുതി പാടാം
വരും വരെയും അരികില്‍ ഭവാന് ഇരിക്കണം നാഥാ
രചന: മോശെ വത്സലം
ആലാപനം: ദലീമ
ആലാപനം: സ്മിത
ആലാപനം: കോട്ടയം ജോയ് & ആലീസ്
ഈ ഗാനം ശ്രവിക്കുവാന് സന്ദര്‍ശിക്കുക:
കുട്ടിയച്ചന്‍ നിര്‍മ്മിച്ച "ശാന്തി തീരം" എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്
ആലാപനം: കുട്ടിയച്ചന്‍ & ടീം
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്