എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍ - വേറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നുചാവിനെ വെന്നുയിര്‍ത്തവന്‍ വാന ലോകമതില്‍ ചെന്നു
സാധുവെന്നെയോര്‍ത്തു നിത്യം താതനോട് യാചിക്കുന്നു
ക്രൂശില്‍ മരിച്ചീശനെന്‍ പേര്‍ക്കായ് വീണ്ടെടുത്തെന്നെ
സ്വര്‍ഗ്ഗ കനാന്‍ നാട്ടില്‍ ആക്കുവാന്
പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേല് ജയമേകി
വേഗം വരാമെന്നുരച്ചിട്ടാമയം തീര്‍ത്താശ നല്കി
നല്ല ദാസന് എന്ന് ചൊല്ലും നാള് തന്റെ മുമ്പാകെ
ലജ്ജിതനായ് തീര്‍ന്നു പോകാതെനന്ദിയോടെന് പ്രിയന് മുന്പില് പ്രേമ കണ്ണീര് ചൊരിഞ്ഞിടാന്‍
ഭാഗ്യമേറും മഹോത്സവ വാഴ്ച്ചകാലം വരുന്നല്ലോ
എന്റെ രാജാവെഴുന്നള്ളുമ്പോള്‍ തന്റെ മുന്‍പാകെ
ശോഭയേറും രാജ്ഞിയായി തന് -
മാര്‍വിലെന്നെ ചേര്‍ത്തിടും തന് പൊന്നു മാര്‍വ്വില്‍ മുത്തിടും ഞാന്‍
ഹാ! എനിക്കീ മഹാ ഭാഗ്യം ദൈവമേ നീ ഒരുക്കിയേ
കുഞ്ഞാടാകും എന്റെ പ്രിയന്റെ സിയോന്‍ പുരിയില്‍
ചെന്നു ചേരാന്‍ ഭാഗ്യമുണ്ടെങ്കില്‍
ലോകമെന്നെ പകച്ചാലും ദേഹമെല്ലാം ക്ഷയിച്ചാലും
ക്ലേശമെന്നില്‍ ലേശമില്ലാതീശനെ ഞാന്‍ പിന് തുടരും
രചന: സാധു കൊച്ചു കുഞ്ഞു ഉപദേശി
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്
ആലാപനം: ബിനോയ് ചാക്കോ