ഇതൊരു ഇംഗ്ലിഷ് ഗാനത്തിന്റെ പരിഭാഷയാണെന്ന് തോന്നുന്നു. അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍ ലളിതമായ മലയാളത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
ദൈവത്തിനു നമ്മെക്കുറിച്ചുള്ള കരുതലിനെയും സ്നേഹത്തെയും ഓര്‍മ്മിപ്പിക്കുന്നു ഈ ഗാനം ..
ദൈവം നേരിട്ടു നമ്മെ ആശ്വസിപ്പിക്കുന്നത് പോലെ തോന്നും ഈ ഗാനം ഒന്നു കേട്ടാല്‍ .. അതി മനോഹരമായ സംഗീതവും ആലാപനവും..
ദൈവത്തിന് സ് നേഹം, ഹാ എത്ര ശ്രേഷ്ഠം
ആയതിന് ആഴം ആര്‍ക്കു വര്‍ണ്ണിക്കാം !
ജീവിത ക്ലേശ ഭാരങ്ങള്‍ മദ്ധ്യേ
നിന് ചാരെയെത്തും സ് നേഹ കരം..
മരുഭൂവില്‍ വാടി തളര്ന്നിടുമ്പോള്
ചേതനയറ്റു പതിച്ചിടുമ്പോള്‍
പുതു ജീവന് നല്കി പുതു ശക്തിയേകി
ആകാശ മദ്ധ്യേ ഉയര്‍ത്തും സ് നേഹം
ഉറ്റവര്‍ നിന്ദിച്ചു തള്ളിടുമ്പോള്‍
ശിക്ഷ വിധിച്ചു രസിച്ചിടുമ്പോള്‍
പെറ്റമ്മ പോലെ കൈകള്‍ പിടിച്ചു
മാറോടണയ്ക്കും ക്രൂശിന് സ് നേഹം
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: സാബു ആന്റണി