എന്നിനി കാണും തവമുഖം ഞാന്‍
എത്ര നാളായ് കാത്തിരിപ്പൂ ഒന്ന്കാണുവാന്‍
വേഗം വരുന്നോനേകന്
വാക്ക് മാറിടാത്തവന്
വേറെയില്ല യേശുദേവാ..
നീയല്ലാതെ ഇപ്പാരിതില്‍
കണ്ണുനീര് മാഞ്ഞിടുന്ന കാലമത് ദൂരമല്ല
കഷ്ടവും ദു:ഖങ്ങളും വിടപറയും
ആ നാള്കള് സമീപമേ..
ദൈവരാജ്യം വന്നിടുമേ
ആര്ത്തിയോടാശിക്കുന്നേ
ആമേന്‍ നീ വന്നിടണേ!
നീ വരും നാളിനായി ആയിരങ്ങള്‍ കാത്തിടുന്നു
നീതിയിന്‍ രാജാവായ് നീ വരണേ..
ആമോദം എന്നെന്നുമേ
മരുവാസം തീര്‍ന്നിടുമേ..
ആര്ത്തിയോടാശിക്കുന്നേ
ആമേന്‍ നീ വന്നിടണേ!
രചന: ജോയ് ജോണ്‍
ആലാപനം: നജിം അര്‍ഷാദ്
പശ്ചാത്തല സംഗീതം: അഫ്സല്