കലങ്ങിടേണ്ട മനമേ..
കാരുണ്യ കടലീശന് കാല് വഴുതാതനിശം
കണ്മണി പോലെന്നെ കാത്തു പാലിച്ചവന്
കരുതി നടത്തിടുമേ ...
കാണാതെ പോയ എന്നെ കര്‍ത്താവ് കണ്ടെടുത്തു
കദനങ്ങള്‍ അകറ്റിയെന്‍ കരുമന തീര്‍ത്തെന്നെ
കരുത്തോടെ നടത്തിയല്ലോ..
കാര്‍മുകില്‍ ഏറിടുമ്പോള് കടലല ഉയര്‍ന്നിടുമ്പോള്‍
കടലിന്മേല്‍ നടന്നവന് കരത്തില്‍ വഹിച്ചു
കനിവോടെ കാത്തിടുമേ
കാഹളം മുഴങ്ങിടാറായ് കര്‍ത്താവ് വന്നിടാറായ്
കണ്ണീരില്ലാവീട്ടില് കാന്തനോടൊത്ത് ഞാന്‍
കാലമെല്ലാം വസിക്കും
രചന: രാജന് വര്‍ഗീസ്
ആലാപനം: എലിസബത്ത് രാജു