മലയാള ക്രൈസ്തവര്‍ക്ക് പ്രിയങ്കരനായ ഒരു മിഷനറി വ്യക്തിതവും ഗാന രചയിതാവുമാണ് ശ്രീ ദാനിയേല്‍ വില്യംസ്, കൊച്ചി. പ്രചുര പ്രചാരം നേടിയ ധാരാളം നല്ല ഗാനങ്ങള്‍ രചിച്ചിട്ടുള്ള അദ്ധേഹത്തിന്റെ ഒരു ഗാനം യു-ടുബില്‍ നിന്നും ലഭിക്കുന്നത് ഇതു ആദ്യമാണ്. ഗാനാമൃതത്തില്‍ അദ്ധേഹത്തിന്റെ ആദ്യ ഗാനവും. കെസ്റ്റര്‍ അതി മനോഹരമായി പാടിയിരിക്കുന്ന ഈ ഗാനത്തിന് പിന്നണിയില്‍ കീ ബോര്‍ഡ് വായിച്ചിരിക്കുന്നത് വയലിന് ജേക്കബ് ആണെന്ന പ്രത്യകത കൂടിയുണ്ട്. അതുകൊണ്ട് തന്നെ ഒരു 'ജേക്കബ് ടച്ച്' ഉണ്ട് ഈ വര്‍ക്കിന്.
കേട്ടാലും - കര്‍ത്താവിനെ മഹത്വപ്പെടുത്താം !
കൂരിരുള്‍ നിറഞ്ഞ ലോകത്തില്‍
തേജസ്സായി ദേവ നീ വന്നു
സ്തുതി മഹിമ കര്ത്താവിന് !
നിഷ്കളങ്ക യാഗമായ് ക്രൂശിലെന്‍ പരന്
അമൂല്യ രക്തമേകി മുക്തി മാര്‍ഗമായ്
എന്തു ഞാനിതിനു ബദലായ് എകിടും പ്രഭോ?
സ്തുതി മഹിമ കര്ത്താവിന് !
മൃത്യുവെ തകര്‍ത്തു ഹാ! എന്തൊരത്ഭുതം !!
ഭീതി പോക്കി പ്രീതിയേകി ഉള്ളത്തില്‍
താതന് ചാരെ പക്ഷവാദം ചെയ് വതും നീയേ
സ്തുതി മഹിമ കര്ത്താവിന് !
ഗാനം പാടി ആര്ത്തിടുമേ മോദമോടെ ഞാന്‍
നിന് കരങ്ങള്‍ എന്‍ കടങ്ങള്‍ തീര്‍ത്തതാല്‍
വാനില്‍ വേഗം വന്നിടും നിന്നന്തികെ ചേര്‍പ്പാന്‍
സ്തുതി മഹിമ കര്ത്താവിന് !
രചന:കെ. ദാനിയേല്‍ വില്യംസ്
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍