ജീവനാഥനേശുവേ സ്തുതിക്കുവിന്‍
സ്തുതിക്കുവിന്‍ സ്തുതിക്കുവിന്‍ സ്തുതിക്കുവിന്‍
ജീവനറ്റ പാപികള്‍ക്ക് ജീവനേകുവാന്‍
ജീവനെ കൊടുത്ത നാഥന് യേശുവല്ലയോ
സ്നേഹ ദീപമേശുവിന്റെ സ്നേഹമോര്‍ത്തു നാം
നന്ദിയോടെ നന്ദിയോടെ സ്തോത്രം പാടിടാം
വാന ഭൂമി സൂര്യ ചന്ദ്ര നക്ഷത്രങ്ങളെ
ഏകനായ് ചമച്ച കര്ത്തന് യേശുവല്ലയോ
സര്‍വ ശക്തന് സര്‍വ ജ്ഞാനി സര്‍വ വ്യാപിയെ
നന്ദിയോടെ നന്ദിയോടെ സ്തോത്രം പാടിടാം
ഉറ്റവരും സ്നേഹിതരും കൈവെടിയുമ്പോള്‍
കൈവിടാത്ത നല്ല സഖി യേശുവല്ലയോ
നല്ല താതന് നല്ല ദൈവം നല്ലിടയനെ
നന്ദിയോടെ നന്ദിയോടെ സ്തോത്രം പാടിടാം