തന്റെ കാന്തയെ ചേര്‍പ്പതിനായ്
ഒരുങ്ങുക മനമേ നിന് പതിയെ സ്വീകരിപ്പന്
തിടുക്കമോടോരോനാളും
യേശുവെ നോക്കി നീ ജീവിച്ചിടുക
വിശ്വാസത്തിന് നല്ല പോര് പോരുതിടുക
പ്രതിഫലം താന്‍ തരും തന് പ്രിയന്മാര്ക്ക്
പ്രത്യാശയോടോടുക പുരിയിലേക്ക്
സ്വര്‍ഗത്തില്‍ നിന് നിക്ഷേപമെന്നെണ്ണിടുക
സ്വര്ഗ്ഗരാജ്യമത്രേ നിന്റെ നിത്യ ഗേഹം
സ്വര്ഗ്ഗരാജ്യമതിന് നീതിയും മുന്നമേ
അന്വേഷിക്കനുദിനവും
കീര്‍ത്തനങ്ങളോടെ നീ ഓടിടുവാന്‍
കര്ത്തന് കരുതിടും നിനക്കായ് വേണ്ടതെല്ലാം
സ്വര്ഗ്ഗത്തിന് മന്നയും പാറയിന്‍ വെള്ളവും
മരുഭൂ പ്രയാണമതില്
ആലാപനം: ജിജി സാം