പോകല്ലേ കടന്നെന്നെ ദേവാ
വരിക എന്നരികില്‍ നാഥാ
സാധുവിന്റെ കരച്ചില് കേട്ട്
ചാരെ വന്നു സൌഖ്യം നല്കാന്
അന്ധനായ് ഞാന്‍ ജന്മം ചെയ്തു
ബന്ധുവായ് എനിക്കാരുമില്ല
സന്തതമീ വഴിയിന്നരികില്
ചിന്തിതനായ് മരുവുന്നേ ഞാന്‍
വാക്കൊന്നു നീ അരുളിച്ചെയ്താല്‍
വേഗമെന്നുടെ അന്ധത മാറും
ലോകമിതിനെ പിന്‍പേ തള്ളി
ചേരുമേ നിന് ശിഷ്യ ഗണത്തില്‍
രചന: ജോണ്‍ അബ്രഹാം
ആലാപനം: അനീഷ്
പശ്ചാത്തല സംഗീതം: യേശുദാസ് ജോര്‍ജ്