യേശു മഹേശനേ ശാശ്വത നാഥനേ
എന്നാത്മ രക്ഷകനെ - നിന്റെ
അത്യന്ത സ് നേഹത്തിന് മുന്പിലത്യാദരം
പാദം പണിഞ്ഞിടുന്നെ
മല്പ്രിയാ നിന്മുഖ ശോഭയിലിന്നു ഞാന്‍
മുറ്റും മരുവിടുന്നു - അത്
മര്ത്യരിലാരിലും സംശയമെന്ന്യേ
ദര്ശിക്കുകില്ല മുദാ
നിന് രുധിരത്താല്‍ വീണ്ടെടുത്തെന്നെയും
നിന് മകനാക്കിയതാല് - സദാ
നിസ്തുല്യാ നിന് പാദ സേവയിലെന്നും ഞാന്‍
നിര്‍വൃതി നേടിടുമേ
സസ്യലതാദിയും പക്ഷിമൃഗാദിയും
നിന് മഹല്‍ സൃഷ്ടിയുടെ -സര്‍വ
വന്‍ മഹിമ വിളിച്ചോതുമീ വേളയില്‍
ഞാനും വണങ്ങിടുന്നെ
വാനഗോളങ്ങളെ താണ്ടി നീ ഒടുവില്‍
വാനമേഘ വരുമ്പോള്‍ - ഞാനും
വാസ്തവമായി നിന് ദിവ്യ മുഖാംബുജം
നേരില്‍ ദര്ശിച്ചിടുമേ
നിത്യത തന്നില്‍ ഞാന്‍ ശുദ്ധരോടൊന്നിച്ചു
നിത്യ കാലം സ്തുതിക്കും - എന്നെ
പുത്രന്റെ രാജ്യത്തില്‍ ആക്കിയതാല്‍ സ്വര്‍ഗ്ഗ
താതന് വന്ദനമെ
രചന: അനീഷ്
ആലാപനം: അനീഷ്
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്