യേശുവിന് തിരു പാദത്തില്‍ ഇരുന്നു കേള്‍ക്ക നാം
തന്റെ വിശുദ്ധ വാക്യത്തില്‍ നമ്മുടെ ജീവനാം
യേശുവിന് സുവിശേഷം ദിവ്യമാം ഉപദേശം
ആത്മ രക്ഷയുണ്ടേവനും ഉള്ളത്തില്‍ കൈക്കൊണ്ടാല്‍
ആത്മ മരണം മാറും നീതിയിലവന്‍ വാഴും
സത്യ ദൈവത്തിന് ഭക്തന്മാര് വചനം കാക്കയാല്‍
സത് പ്രവൃത്തിക്ക് ശക്തന്മാര് ആകുന്നു നാള്‍ക്കു നാള്
ദൈവമുഖ പ്രസാദം നിത്യമവര്ക്കാഹ്ലാദം
ലോകങ്ങള്‍ അവസാനിക്കും വാനവും ഇല്ലാതാം
ദൈവ വാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം
വാട്ടം മാലിന്യം നാശം ഇല്ലാത്തോരവകാശം
രചന: വി. നാഗല്‍
തന്റെ വിശുദ്ധ വാക്യത്തില്‍ നമ്മുടെ ജീവനാം
യേശുവിന് സുവിശേഷം ദിവ്യമാം ഉപദേശം
കേള്‍ക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങള്ദൈവ വചനം ജീവനും ശക്തിയും ആകയാല്‍
ആത്മ രക്ഷയുണ്ടേവനും ഉള്ളത്തില്‍ കൈക്കൊണ്ടാല്‍
ആത്മ മരണം മാറും നീതിയിലവന്‍ വാഴും
അജ്ഞനെ ജ്ഞാനിയാക്കുവാന്‍ വചനം ജ്ഞാനമാം
സത്യത്തില്‍ അത് കാക്കുവാന്‍ സ്വര്ഗത്തിന് ദാനമാം
ഒഴിയാന്‍ നിത്യനാശം കാലിനൊരു പ്രകാശം
സത്യ ദൈവത്തിന് ഭക്തന്മാര് വചനം കാക്കയാല്‍
സത് പ്രവൃത്തിക്ക് ശക്തന്മാര് ആകുന്നു നാള്‍ക്കു നാള്
ദൈവമുഖ പ്രസാദം നിത്യമവര്ക്കാഹ്ലാദം
ലോകങ്ങള്‍ അവസാനിക്കും വാനവും ഇല്ലാതാം
ദൈവ വാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം
വാട്ടം മാലിന്യം നാശം ഇല്ലാത്തോരവകാശം
രചന: വി. നാഗല്‍
ആലാപനം: സുമി
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്