ആനന്ദമാം ഇമ്പ കനാന്‍ എന്‍ സ്വന്തമേ
പ്രിയ പിതാവിന് മുഖം കണ്ടിടുമേ
നാള് തോറുമേ അത്ഭുതമായ് എന്നെ താങ്ങിടും
നാഥന് യേശു എന്നോടിരിക്കും
ചേറ്റില്‍ നിന്നെന്നെ തൂക്കിയെടുത്തു
മാറ്റി മനം പുതുതാക്കിയല്ലോ
കല്ലായ എന്‍ ഉള്ളം ഉരുക്കിയ കാല്‍വരിയെ
കണ്ടു നന്ദിയാല്‍ പാടിടുമേ
കര്‍ത്താവിന്നിഷ്ടം ചെയ്തിടാന്‍ നിത്യം
മുറ്റുമായ് എന്നെയും അര്‍പ്പിക്കുന്നെ
യേശുവല്ലാതാശയീ ഭൂവതില് വേറെയില്ല
എന്നുമെനിക്കവന് ആശ്രയമേ
ഈ ഗാനം ശ്രവിക്കുവാന് സന്ദര്‍ശിക്കുക:
"അഗപേ മ്യുസിക്സ്" എന്ന വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ്
ആലാപനം: തങ്കം
പശ്ചാത്തല സംഗീതം: ആര് . എസ്. വിജയ് രാജ്