ഈ ധരിത്രിയില്‍ എന്നെ പരിപാലിപ്പാന്‍
പരന് അരികിലുണ്ടെന്നും പിരിഞ്ഞിടാതെ
എന്‍ ബലവും അവലംബവും താന്‍
സങ്കേതവും എന്റെ കോട്ടയുമേ
ആകയാല്‍ ഞാന്‍ ധൈര്യമോടെ
ഹാ എന്നും പാര്ക്കുന്നവന് മറവില്‍
താവക പാലനം ഈ ഉലകില്
രാവിലും പകലിലും നല്കിയെന്നെ
കാവല്‍ ചെയ്തു കാക്കും മരു -
പ്രവാസം തീരുന്നതു വരെയും
ക്രൂശിലോളം എന്നെ സ് നേഹിച്ചതാല്
നിത്യതയില്‍ ചെന്നു ചേരുവോളം
തന്റെ സ് നേഹം എന്നിലെന്നും
കുറഞ്ഞിടാതെ തുടര്‍ന്നിടുമേ
ദൈവിക ചിന്തകളാലെ ഹൃദി
മോദമിയന്നു നിരാമായനായ്
ഹാലേലൂയ പാടി നിത്യം
പ്രത്യാശയോടെ വസിച്ചിടും ഞാന്‍
രചന: ചാള്‍സ് ജോണ്‍