എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി
സംഹാര ദൂതന് എന്നെ കടന്നു പോയി
ഫറവോനു ഞാനിനി അടിമയല്ല
പരമ സിയോനില്‍ ഞാന്‍ അന്യനല്ല
കുഞ്ഞാടിന്റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടര ക്ഷണത്തില്‍
മാറയെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍
മരുവിലെന്‍ ദൈവമെനിക്കധിപധിയെ
തരുമവന്‍ പുതുമന്ന അത് മതിയേ
മനോഹരമായ കനാന്‍ ദേശമേ
അതെ, എനിക്കഴിയാത്തോരവകാശമേ
ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതം എനിക്കാനന്ദമേ
എന്റെ ബലവും എന്റെ സങ്കേതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലെലുയ്യ
രചന: എം. ഇ. ചെറിയാന്
വീണ്ടും ഇതേ ഗാനം ഇവിടെ കേള്‍ക്കാം.