കണ്ണുനീര് വാര്‍ത്തവന്‍ എന്‍ കാര്യം നടത്തി തരും
നിന് മനം ഇളകാതെ നിന് മനം പതറാതെകൂരിരുള് പാതയതോ ക്രൂരമാം ശോധനയോ
നിന്നോട് കൂടെ എന്നും ഞാന്‍ ഉണ്ട് അന്ത്യം വരെ
കൂടിടും നേരമതില് ക്രൂശിന് നിഴല്‍ നിനക്കായ്
തീച്ചൂള സിംഹക്കുഴി പൊട്ടക്കിണര്‍ മരുഭൂമി
ജയിലറ ഈര്‍ച്ച വാളോ മരണമോ വന്നിടട്ടെ
ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ വലഞ്ഞിടുമ്പോള്‍
ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ
ചെങ്കടല്‍ തീരമതില്‍ തന് ദാസര്‍ കേണത് പോല്‍
ചങ്കിന് നേരെ വരും വന്‍ഭാരം മാറിപോകും
കാലങ്ങള്‍ കാത്തിടുന്നെ കാന്താ നിന് ആഗമനം
കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെ ഇല്ല
(വരികള്‍ അയച്ചു തന്ന സുഹൃത്ത് കുര്യന് പ്രത്യേകം നന്ദി)
ആലാപനം: രാധിക തിലക്