എന്നോടുള്ള നിന് സര്‍വ്വ നന്മകള്‍ക്കായി ഞാന്‍
എന്തു ചെയ്യേണ്ടു നിനക്കേശു പരാ - ഇപ്പോള്‍
നന്ദി കൊണ്ടെന്റെയുള്ളം നന്നേ നിറയുന്നെ
സന്നാഹമോടെ സ്തുതി പാടിടുന്നെ - ദേവാ
പാപത്തില്‍ നിന്നു എന്നെ കോരിയെടുപ്പാനായ്
ശാപ ശിക്ഷകള്‍ ഏറ്റ ദേവാത്മജാ - മഹാ
എന്നെ അന്‍പോടു ദിനം തോറും നടത്തുന്ന
പൊന്നിടയനനന്ത വന്ദനമെ - എന്റെ
അന്ത്യം വരെയുമെന്നെ കാവല്‍ ചെയ്തിടുവാന്‍
അന്തികെയുള്ള മഹല്‍ ശക്തി നീയെ - നാഥാ
താതന് സന്നിധിയിലെന്‍ പേര്‍ക്കു സദാ പക്ഷ -
വാദം ചെയ്യുന്ന മമ ജീവ നാഥാ
കുറ്റം കൂടാതെ എന്നെ തേജസ്സിന് മുന്‍പാകെ
മുറ്റും നിറുത്താന്‍ കഴിവുള്ളവനെ - എന്നെ
മന്നിടത്തില്‍ അടിയാന് ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരു നാമത്തിനു - ദേവാ
ഗാനം ഇവിടെ കേള്‍ക്കാം
രചന: പി. വി. തൊമ്മിപശ്ചാത്തല സംഗീതം: സുജോ
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്
എന്തു ചെയ്യേണ്ടു നിനക്കേശു പരാ - ഇപ്പോള്‍
നന്ദി കൊണ്ടെന്റെയുള്ളം നന്നേ നിറയുന്നെ
സന്നാഹമോടെ സ്തുതി പാടിടുന്നെ - ദേവാ
പാപത്തില്‍ നിന്നു എന്നെ കോരിയെടുപ്പാനായ്
ശാപ ശിക്ഷകള്‍ ഏറ്റ ദേവാത്മജാ - മഹാ
എന്നെ അന്‍പോടു ദിനം തോറും നടത്തുന്ന
പൊന്നിടയനനന്ത വന്ദനമെ - എന്റെ
അന്ത്യം വരെയുമെന്നെ കാവല്‍ ചെയ്തിടുവാന്‍
അന്തികെയുള്ള മഹല്‍ ശക്തി നീയെ - നാഥാ
താതന് സന്നിധിയിലെന്‍ പേര്‍ക്കു സദാ പക്ഷ -
വാദം ചെയ്യുന്ന മമ ജീവ നാഥാ
കുറ്റം കൂടാതെ എന്നെ തേജസ്സിന് മുന്‍പാകെ
മുറ്റും നിറുത്താന്‍ കഴിവുള്ളവനെ - എന്നെ
മന്നിടത്തില്‍ അടിയാന് ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരു നാമത്തിനു - ദേവാ
ഗാനം ഇവിടെ കേള്‍ക്കാം
രചന: പി. വി. തൊമ്മിപശ്ചാത്തല സംഗീതം: സുജോ
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്